
മാറുന്ന സാഹചര്യത്തിൽ കാർഷിക മേഖലയിൽ അഗ്രി ബിസിനസ്,റീട്ടെയ്ൽ മാനേജ്‌മെന്റ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്,ഫുഡ് പ്രോസസിംഗ്,ഫുഡ് ഇൻഡസ്ട്രി മാനേജ്മന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ,ഫുഡ് സയൻസ്, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ്,റൂറൽ മാനേജ്‌മെന്റ്,എന്റർപ്രെണർഷിപ് മാനേജ്മന്റ് കോഴ്‌സുകൾക്ക് സാദ്ധ്യതയേറുന്നു. രാജ്യത്തെ നിരവധി സ്ഥാപനങ്ങൾ പ്രസ്തുത മേഖലകളിൽ കോഴ്‌സുകൾ നടത്തുന്നുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദധാരികൾക്കും ചേരാവുന്ന കോഴ്‌സുകളുണ്ട്.
കേരള കാർഷിക സർവകലാശാല,ഐ.ഐ.എം അഹമ്മദാബാദ്,സിംബയോസിസ് യൂണിവേഴ്‌സിറ്റി,പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്മന്റ്,ആനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്‌മെന്റ്,ഡി.വൈ പാട്ടീൽ യൂണിവേഴ്‌സിറ്റി,തമിഴ്‌നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി,ഐ.ഐ.എം കോഴിക്കോട് തുടങ്ങി നിരവധി സ്ഥാപനങ്ങൾ കാർഷിക,റീട്ടെയ്ൽ,അഗ്രിബിസിനസ്,റൂറൽ മാനേജ്‌മെന്റ്,എന്റർപ്രെണർഷിപ് മാനേജ്മന്റ് കോഴ്‌സുകൾ നടത്തിവരുന്നു.
കേരള കാർഷിക സർവകലാശാലയിൽ ഡിപ്ലോമ ഇൻ റീട്ടെയ്ൽ മാനേജ്മന്റ് പ്രോഗ്രാമിന് പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്ക് അഗ്രിബിസിനസ് മാനേജ്മന്റ്,ഫുഡ് ഇൻഡസ്ട്രി മാനേജ്‌മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ കോഴ്‌സുകൾക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. www.kau.in. ഐ.ഐ.എം അഹമ്മദാബാദിൽ അപേക്ഷിക്കാൻ www.iima.ac.in.
ദേശീയ
സ്‌കോളർഷിപ്പുകൾ
കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണൽ സ്‌കോളർഷിപ് പോർട്ടലിലിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾ,ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. www.scholarships.gov.in.