കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷനുമായി സഹകരിച്ച് തേവര സേക്രഡ് ഹാർട്ട് കോളേജിലെ കൊമേഴ്‌സ് വിഭാഗം വിവരാവകാശ ക്ലബ് ആരംഭിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കിം മുഖ്യാതിഥിയായി. വിവരാവകാശ പ്രവർത്തകനും ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റുമായ അഡ്വ.ഡി.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തി. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ജോസ് എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. തുടങ്ങിയവർ സന്നിഹിതരായി.