മട്ടാഞ്ചേരി: പോർച്ചുഗീസ് നാവികനായ ദുവാർട്ടെ പച്ചേക്കോ പെരേരയുടെ ജീവിതത്തെ ആസ്പദമാക്കി ജി.സുബ്രമണ്യൻ രചിച്ച കൊച്ചിയുടെ പച്ചേക്കോ എന്ന ചരിത്ര നോവൽ കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു. സാഹിത്യവേദി പ്രസിഡന്റ് സീന മാധവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗിരിജ കാരുവള്ളിൽ പുസ്തക പരിചയം നടത്തി. പി.വി.വിമൽകുമാർ, സുൽഫത്ത് ബഷീർ, സൈറ റഷീദ്, ഹാരിസ് അബു, ഷാഹിർ അലി, പി.പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ ജി.സുബ്രമണ്യൻ മറുപടി പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ആർ.ശശി ഗ്രന്ഥകാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.