മട്ടാഞ്ചേരി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മൗലാന ആസാദ് ലൈബ്രറി ജൂലായ് 1ന് പി. കേശവദേവ് അനുസ്മരണം നടത്തും. കേശവദേവിന്റെ കൃതികളിൽ ഏതെങ്കിലുമൊന്നിനെക്കുറിച്ച് രണ്ടു പേജിൽ കവിയാതെയുള്ള നിരൂപണം 28 ന് മുമ്പായി സെക്രട്ടറി, മൗലാന ആസാദ് ലൈബ്രറി, മൗലാന ആസാദ് റോഡ്, കൊച്ചി - 2 എന്ന വിലാസത്തിൽ അയച്ചു തരണം. മികച്ച രചനയ്ക്ക് സമ്മാനം നൽകും. ഫോൺ:9995050910