y

ചോറ്റാനിക്കര: മുളന്തുരുത്തി വെൽ കെയർ കോളേജ് ഒഫ് നഴ്സിംഗിലെ ബി.എസ്.സി നഴ്സിംഗ് പത്താം ബാച്ചിന്റെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം തൃശൂർ അമല കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. രാജീ രഘുനാഥ് നിർവഹിച്ചു. വെൽ കെയർ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ചെയർമാൻ പി.എം. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. വെൽകെയർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ജോണി സിറിയക്, നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.നീതു ജോർജ്, ചെങ്ങന്നൂർ കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് മാനേജിംഗ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിൽ, പി.ടി.എ പ്രസിഡന്റ്‌ ഷിജു കെ. മാത്യു, പ്രൊഫ. രാശിജ ആർ എന്നിവർ സംസാരിച്ചു.