1

പള്ളുരുത്തി: എസ്.ഡി.പി.വൈ. ബോയ്സ് ഹൈസ്കൂളിൽ വായനാ ദിനാചരണവും വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും കരുവേലിപ്പടി ടാഗോർ ലൈബ്രറി സെക്രട്ടറി സി.എസ്. ജോസഫ് നിർവ്വഹിച്ചു. ലോകത്തെ അറിയാൻ വായന വളരെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ആർ. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. എം.കെ. നിഷ , കെ. ആർ.ശാരി മോൾ, മുഹമ്മദ് ഷാഹിദ്,ഫൗസൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനവും ഒരുക്കി. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് വായനാദിനത്തിന് തുടക്കമായത്.