 
അങ്കമാലി: മണിയംകുഴി അക്ഷര വായനശാലയുടെ രണ്ടാം വാർഷികവും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും വിവിധ പരിപാടികളോടെ നടന്നു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാലയ്ക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ച വിവരം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി പ്രഖ്യാപിച്ചു. പ്രസിഡന്റ് അഡ്വ. ജെയ്‌സൺ ആന്റണി അദ്ധ്യക്ഷനായി. ആഘോഷകമ്മിറ്റി കൺവീനർ എം.ജെ. വർഗീസ്, വായനശാല സെക്രട്ടറി ഷാജു അച്ചിനിമാടൻ, ഷിജി ജോയ്, ആൽബി വർഗീസ്, ബ്ര. റിച്ചാർഡ്, പി.പി. വർഗീസ് മാസ്റ്റർ, മാർട്ടിൻ പടുവൻ,ബെന്നി പഴുവൻ വി.വി. ആന്റു എന്നിവർ പ്രസംഗിച്ചു.