കാലടി: പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് ബിജു ജോൺ അദ്ധ്യക്ഷനായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പി.എൻ. പണിക്കർ അനുസ്മരണം നടത്തി ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി എസ്റ്റേറ്റ് മാനേജർ ജി. അരുൺകുമാർ അവാർഡുകൾ സമ്മാനിച്ചു. ജിനേഷ് ജനാർദ്ദനൻ, എച്ച്.എം. ചാർജ് സിനി, കെ.ആർ. അരുൺകുമാർ, ശിവലക്ഷ്മി ശിവൻ എന്നിവർ സംസാരിച്ചു. വായനശാലയിലെ മികച്ച വായനക്കാരൻ ബാബുവിനെ അദരിച്ചു.