
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയും സേവ് അർബൻ സഹകരണ സംഘം ആക്ഷൻ കമ്മിറ്റിയും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ നേരിട്ട് കണ്ട് റിപ്പോർട്ട് നൽകി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം. മനോജ്, പ്രഭാരി എം.എൻ. ഗോപി മണ്ഡല ഉപാദ്ധ്യക്ഷൻ അഡ്വ. സുഭാഷ്, ഷാജു എന്നിവരാണ് മന്ത്രിയെ കണ്ടത്. വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ജോർജ് കുര്യൻ ഉറപ്പ് നൽകി.