sreeman-narayanan
മുപ്പത്തടം ഹോട്ടൽ ദ്വാരകയിലെ വായനാദിനാചരണം ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ ശ്രീമൻ നാരായണൻ മിഷൻ വായനാദിനാചരണം മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ സാഹിത്യകാരൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിച്ചു. പത്രം വായിക്കും പവിത്രൻ വിവിധ ഗ്രന്ഥങ്ങളിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ വായിച്ചു. യോഗാചാര്യൻ എസ്. ആന്റണി, ശശിധരൻ കല്ലേരി, എച്ച്.സി. രവീന്ദ്രൻ, ബാബുരാജ് ഹരിശ്രീ, കെ.പി. മുകുന്ദൻ, കെ.എസ്. പ്രകാശ്, സജിത്, രാജീവ്, ജാസ്മിൻ തുങ്ങിയവർ പങ്കെടുത്തു.