മരട്: നഗരസഭ 19-ാം ഡിവിഷൻ പകൽ വീട്ടിൽ ജനകീയം വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ വായനാദിനം ആചരിച്ചു. കൗൺസിലർ ഉഷ സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എക്സ്.ജോസഫ് അദ്ധ്യക്ഷനായി. അദ്ധ്യാപിക സതി വായനാ പ്രതിജ്ഞ ചൊല്ലി. എം.വി. ഉല്ലാസൻ, പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എസ്. ലെനിൻ, ജയന്തി, കെ.എസ്. രതീദേവി എന്നിവർ സംസാരിച്ചു.