ph
തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.ഐ. ശശി, ചന്ദ്രവതി രാജൻ, കെ.വി. അഭിജിത്ത്, ജയശ്രീ, ടി.എൻ. ഷൺമുഖൻ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് പി. തമ്പാൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആൻസി ജിജോ, എം.കെ. ലെനിൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. കെ.പി. ഷാജി, പി. അശോകൻ. എം.ജി. ഗോപിനാഥ്, വത്സ രവി, സജിത ലാൽ, കെ.വി. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.