library

മൂവാറ്റുപുഴ: വായന ദിനത്തിൽ ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന് പി.എൻ. പണിക്കരുടെ ചിത്രം വരച്ച് നൽകി ലൈബ്രേറിയൻ തച്ചനോടിയിൽ സാലി പീറ്റർ. ചിത്രം ലൈബ്രറി പ്രസിഡന്റ് കെ.കെ. സുമേഷ് ഏറ്റുവാങ്ങി. ലൈബ്രറി ഭാരവാഹികളായ പി.എ. മൈതീൻ, രാജു കരിമറ്റം എന്നിവർ പങ്കെടുത്തു. കോവിഡ് കാലത്താണ് സാലി ചിത്രങ്ങൾ വരക്കുന്നതിൽ സജീവമായത്. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളും മൺസൂൺ ചിത്രങ്ങളും സാലിയുടെ കലവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ബോട്ടിൽ ആർട്ടിലും നിരവധി ചിത്രങ്ങൾ വരച്ച സാലി രണ്ട് ബൈബിൾ നാടകങ്ങളുടെയും രചയിതാവാണ്.