
തൃപ്പൂണിത്തുറ: വായന വാരാചരണത്തിന്റെ തൃപ്പൂണിത്തുറ മുനിസിപ്പൽ തല ഉദ്ഘാടനം ചൂരക്കാട് ഗവ. യു.പി. സ്കൂളിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായി. കൗൺസിലർമാരായ കെ.ആർ. രാജേഷ്, കെ.ടി. അഖിൽദാസ്, ഡി. അർജുനൻ, രജനി ചന്ദ്രൻ, പ്രധാന അദ്ധ്യാപിക മിലി തോമസ്, ഷൈജി എബ്രഹാം എന്നിവർ സംസാരിച്ചു. സ്കൂൾതലത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി വായനാമത്സരം സംഘടിപ്പിക്കും. മത്സര വിജയികളെയും നഗരസഭ വായനശാല അംഗങ്ങളെയും പങ്കെടുപ്പിച്ച് മുനിസിപ്പൽ തല വായനാമത്സരം ശനിയാഴ്ച രാവിലെ 10 മുതൽ ലായം കൂത്തമ്പലത്തിൽ നടക്കും.