graduation

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ബിരുദദാന ചടങ്ങ് നടന്നു. കെ.എസ്.ഐ ഐ. ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും വിവിധ കായിക ഇനങ്ങളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. എസ്. മുരളി, അസോസിയേറ്റ് പ്രൊഫ. എസ്. ഗോമതി, അസി. പ്രൊഫ. അലൻ മാത്യൂ ജോർജ് തുടങ്ങിയവർ സംസാരിച്ചു. 600 ഓളം വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു.