അങ്കമാലി: നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വായനദിനവും വായന പക്ഷാചരണവും സംഘടിപ്പിച്ചു. സ്‌കൂൾ അസംബ്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് രേഖ ശ്രീജേഷ് അദ്ധ്യക്ഷയായി. നർമ്മദ പി. ഉണ്ണിക്കൃഷ്ണൻ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാവ്യാലാപനം, പുസ്തകാസ്വാദനം നാടൻപാട്ട് എന്നീ പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എസ്. സുനിൽകുമാർ, അദ്ധ്യാപിക എം.ആർ. അനിത, സ്റ്റാഫ് സെക്രട്ടറി പി.ഒ. ലാലി തുടങ്ങിയവർ സംസാരിച്ചു.
മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വായനാവാരാഘോഷവും കവിയരങ്ങും സംഘടിപ്പിച്ചു. വായനാവാരാഘോഷം ടി.എം.വർഗീസും കവിയരങ്ങ് ഡോ. മോളി ജോസഫും ഉദ്ഘാടനം ചെയ്തു. കവി സുരേഷ് മൂക്കന്നൂർ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. ജോംജി ജോസ്, പാലോട്ട് ജയപ്രകാശ്, ഷൈജു രവീന്ദ്രൻ, റൂസി ജേക്കബ്, എം.ഒ. വർഗീസ്, ടി.എൻ. ഗോപി, ബി.വി. ചന്ദ്രൻ, ബഹ്‌നാൻ തവളപ്പാറ, കെ.പി. ഗോവിന്ദൻ, സൗമ്യ ബൈജു എന്നിവർ കവിതകൾ അവതരിപ്പിച്ചു. പി.ഡി. ജോർജ്, എ.എസ്. സുബ്രഹ്മണ്യൻ, പി.എൽ. ഡേവിസ്, എ.പി. വിശ്വനാഥൻ, എന്നിവർ പ്രസംഗിച്ചു.