photo

വൈപ്പിൻ: മഹാത്മ അയ്യങ്കാളിയുടെ 84-ാം ഓർമ്മദിനചരണം എളങ്കുന്നപ്പുഴയിൽ അയ്യങ്കാളി സാംസ്‌ക്കാരിക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.കെ. കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. എസ്‌.സി, എസ്.ടി വിഭാഗത്തിന് സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും പ്ലസ് ടു വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10ശതമാനം സംവരണം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം. കെ. അച്ചുതൻ, എൻ. ജി. ശിവദാസ്, പി. സി. പ്രതീപ്, വി. എം. ഷാജി, സി. സി. സാംബശിവൻ, ഷൈജു എളങ്കുന്നപ്പുഴ, സുശീല സദാനന്ദൻ,എൻ. കെ.ശശി,എൻ. കെ. ഉത്തമൻ എന്നിവർ സംസാരിച്ചു.