അങ്കമാലി: തുറവൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ലൈസൻസ് ക്യാമ്പ് ഇന്ന് രാവിലെ 10ന് പുതിയ വ്യാപാരഭവൻ ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കുംഞ്ചേരി അദ്ധ്യക്ഷനാകും. പുതിയ ലൈസൻസ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിക്സൺ ജോർജ് അറിയിച്ചു.