vayana
ആലുവ കെ.എ. അലിയാർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആലുവ ഗവ. എച്ച്.എ.സി എൽ.പി.എസിൽ സംഘടിപ്പിച്ച വായനദിനാചരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആ.ർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കുരുന്നു സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ആലുവ ഗവ. എച്ച്.എ.സി എൽ.പി.എസിൽ ആലുവ കെ.എ. അലിയാർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണത്തിന്റെ ഭാഗമായി എഴുത്തുപെട്ടി സ്ഥാപിച്ചു. വിദ്യാർഥികളിൽ നിന്നും ലഭിക്കുന്ന മികച്ച സാഹിത്യ സൃഷ്ടികൾക്ക് എല്ലാ മാസവും സമ്മാനങ്ങൾ നൽകും.
വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആ.ർ സുരേന്ദ്രൻ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീത അദ്ധ്യക്ഷയായി. ഡോ. വി.പി. മാർക്കോസ്, കെ.വി. ഷാലി, ഡോ. രമാകുമാരി, ഷീന, കുമാരി അദ്വിത ജിനോഷ്, മാത്യു, ബിനു പോൾ എന്നിവർ പ്രസംഗിച്ചു.