വൈപ്പിൻ: എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയും സെന്റ് അംബ്രോസ് സ്‌കൂളും സംയുക്തമായി നടത്തിയ വായനാവാരം ജില്ലാലൈബ്രറി കൗൺസിൽ അംഗം വിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ബീന ജോർജ് അദ്ധ്യക്ഷയായി. വായനശാല പ്രസിഡന്റ് ബേസിൽ മുക്കത്ത് , ഷൈനി ട്രീസ, ദാസ് കോമത്ത്, എം.ആർ.ഷീജ, ഫിലോമിന, സിന്ധു എന്നിവർ സംസാരിച്ചു. ചിത്രകല ക്ലാസ് നാസർ ബാബു നയിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.