വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ മാദ്ധ്യമ പ്രവർത്തകൻ കണ്ണദാസ് തടിക്കലിനെ ആദരിച്ചു. കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രേറിയൻ ദിയക്ക് കൈമാറി. വി.വി സഭ ട്രഷറർ ഒ.ആർ. റെജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.കെ. ഗീത അദ്ധ്യക്ഷയായി. സഭാ മാനേജർ ഒ.എസ്. അഭിലാഷ്, സ്‌കൗട്ട് മാസ്റ്റർ വി.എസ്. സുനിൽ, ഗൈഡ് ക്യാപ്റ്റൻ സി.ടി. സുപ്രഭ, പി.പി. ബിഷി, എസ്. സിന്ധു, സി.സി. ശിവൻ, കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു.