
ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ എറണാകുളം,ആലപ്പുഴ മേഖലാ സമരപ്രഖ്യാപന സമ്മേളനം 22ന് ചേർത്തലയിൽ നടക്കും. രാവിലെ 10ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻപിള്ള അദ്ധ്യക്ഷനാകും. സംസ്ഥാനത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമായി കെ.എസ്.ആർ.ടി.സി പെൻഷൻകാർ മാറിയിരിക്കുകയാണെന്നും ഇതിനെതിരെ പ്രക്ഷോഭത്തിനു രൂപം നൽകുന്നതിന്റെ ഭാഗമായാണ് സമ്മേളനമെന്നും ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ്, ചേർത്തല യൂണിറ്റ് സെക്രട്ടറി കെ.സുജാതൻ, ജോയിന്റ് സെക്രട്ടറി ബി.സുദർശനൻ, ട്രഷറർ എ.എസ്.പ്രസന്നകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.