y

മരട്: മരട് നഗരസഭ ലേക്‌ഷോർ ആശുപത്രിയുടെ സഹകരണത്തോടെ നഗരസഭാ പരിധിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലേക്‌ഷോർ ആശുപത്രി എം.ഡി എസ്.കെ. അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. നഗരസഭയിലെ 41 അങ്കണവാടികളിലെ 510 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബേബി പോൾ, ബിനോയ് ജോസഫ്, റിനി തോമസ്, റിയാസ് കെ. മുഹമ്മദ്, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.