കൊച്ചി: കുമ്പളം ജ്ഞാനപ്രഭാകരയോഗം ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിലെ സർവ കാരുണ്യ ശ്രീലക്ഷ്മീനാരായണ പൂജയും അഷ്ടലക്ഷ്മി നാരായണ പൂജയും ഇന്ന് വൈകിട്ട് 5.30ന് നടക്കും. പൂജകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. അഡ്വ. ടി.ആർ. രാമനാഥൻ ഭദ്രദീപ പ്രകാശനം ചെയ്യും. പി.എസ്. ബാബുറാം ധനസഹായ വിതരണം നിർവഹിക്കും. ശ്രീ ജ്ഞാനപ്രഭാകര വനിതാ സമാജം ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ധനസഹായ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടൻ സാജു നവോദയ നിർവഹിക്കും.