y

തൃപ്പൂണിത്തുറ: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസ് (ഒഫ്‌സ)യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷ ബോധവത്കരണ വെബിനാർ സീരീസിന്റെ 21-ാമത് വെബിനാർ മേരി മൗണ്ട് പബ്ലിക് സ്കൂളിന്റെയും പി.എസ്. മിഷൻ ഹോസ്പിറ്റലിന്റെയും പങ്കാളിത്തത്തോടെ 22 ന് വൈകിട്ട് 7.30 ന് സംഘടിപ്പിക്കുമെന്ന് ഒഫ്സ നാഷണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. കെ.എം. സൗമ്യ അറിയിച്ചു. ഡോ. ജയ ജോസഫ് ക്‌ളാസ് നയിക്കും. വെബിനാർ സീരീസ്-21ന്റെ ലഘുപത്രിക ജോസ് കെ. മാണി എം.പിയും വെബിനാർ നയിക്കുന്ന ഗ്രാൻഡ്മാസ്റ്റർ തീർത്ഥാ വിവേകും ചേർന്ന് പ്രകാശനം ചെയ്തു.