sports
കുമ്മനോട് ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് പെരുമ്പാവൂർ മുൻ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ സ്പോർട്സ് കിറ്റ് കൈമാറുന്നു

കിഴക്കമ്പലം: യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകി. പെരുമ്പാവൂർ മുൻ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെഫീഖ് തേക്കലകുടി അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജൈസൽ ജബ്ബാർ, കെ.വി. മണിയപ്പൻ, പി.വി. ഐസക്, അനീഷ് കുര്യക്കോസ്, അഡ്വ. ഹസീബ്, കെ.എം. അൻസാർ,ഹെഡ്മിസ്ട്രസ് കെ.എം. മേരി, സീനിയർ അസിസ്റ്റന്റ് ആർ. മഞ്ജു, വീണ വിശ്വനാഥൻ, പി.ടി.എ പ്രസിഡന്റ് സി.സി. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.