school-bus

കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 22.59 ലക്ഷം രൂപ അനുവദിച്ച് കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹൈസ്‌കൂളിന് വേണ്ടി വാങ്ങിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എം.പി നിർവഹിച്ചു. പ്രദേശിക വികസന ഫണ്ട് വിനിയോഗത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഒട്ടനവധി വിദ്യാർത്ഥികൾ പഠിക്കുന്ന നിരവധി വിദ്യാലയങ്ങൾക്ക് ഇതിനോടകം സ്കൂൾ ബസുകൾ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ക്കൂൾ മാനേജർ സിസ്റ്റർ ലൂസറ്റ്, പ്രിൻസിപ്പൽ സിസ്റ്റർ മാർജി, ഹെഡ്മിസ്ട്രസ് സിസ്റ്റർ മനീഷ, മുൻ ഹെഡ്മിസ്ട്രസ് എം.എ. ഷെറിൻ, പി.ടി. എ പ്രസിഡന്റ് റൂത്ത് മേരി, അദ്ധ്യാപിക റെക്‌സി സെബാസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.