school
കലൂർ സെന്റ് ആഗസ്റ്റിൻസ് സ്കൂളിൽ നടന്ന വായനാദിനാഘോഷം പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല നിർവഹിക്കുന്നു

കൊച്ചി: കലൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വായനദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവു പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി പുല്ലാംകുഴൽ വായന ഒരുക്കി പരിപാടി വർണാഭമാക്കി. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ വായനദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസമ്മ തോമസ്, സി.ജി. രാജഗോപാൽ, കെ.എം. ജിനോയ്, സിസ്റ്റർ റോസ്മി എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ് കൊച്ചിൻ ഹാർബർ സ്‌പോൺസർ ചെയ്ത ലാപ്‌ടോപ്പുകൾ പ്രസിഡന്റ് ഗീവർഗീസ് വർഗീസ് വിതരണം ചെയ്തു.