ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ പക്ഷാചരണം ചെറുകഥാകൃത്ത് ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈർ അന്തോളിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കുമാരി സുജ, ഹെഡ്മിസ്ട്രസ് നടാഷ, സീനിയർ അസി. പി.പി. മിനിമോൾ എന്നിവർ സംസാരിച്ചു. സ്‌കൂൾ റേഡിയൊ ഉദ്ഘാടനവും വായന അസംബ്ലിയും നടന്നു. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികളും അക്ഷരമാല ബാഡ്ജ് ധരിച്ചാണ് സ്‌കൂളിൽ എത്തിയത്. ക്ലാസ് ലൈബ്രറികളും സജ്ജമാക്കി. കുട്ടികൾ രചനകൾ അവതരിപ്പിച്ചു.