y

ചോറ്റാനിക്കര: മഹാത്മ വായനശാലയുടെയും തീയറ്റേഴ്സിന്റെയും സംയുക്ത ആഭിമുഖൃത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. മഹാത്മ വായനശാല പ്രസിഡന്റ് കെ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കണയന്നൂർ താലൂക്ക് പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. 'കുടുംബം ഒരു ലഹരി" എന്ന വിഷയത്തിൽ കോതമംഗലം എസ്. ഐ ശിവകുമാർ എസ് ക്ലാസെടുത്തു. വിദ്യാർത്ഥികളെ ആദരിച്ചു. വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനവും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൽ നിന്ന് നൽകിയ സൗണ്ട് സിസ്റ്റത്തിന്റെ പ്രവർത്തനോദ്ഘാടനവും നടത്തി. വനിതാദിനത്തിന് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു . വായനശാല സെക്രട്ടറി ദീപു കുര്യാക്കോസ്, വനിതവേദി ചെയർപേഴ്സൺ ജെസ്സി മാത്യു എന്നിവർ സംസാരിച്ചു.