മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശത്തും വ്യാപകമായി ഹെപ്പറ്റൈറ്റിസ് ബി രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് മാത്യു കുഴൽനാടൻ എം.എൽ.എ കത്ത് നൽകി. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരണപ്പെട്ടിരുന്നു. എന്നാൽ രോഗം പടർന്ന് പിടിക്കുന്നതിന്റെ കാരണമോ സ്രോതസോ കണ്ടെത്തുവാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടികളും രോഗനിവാരണ, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് നടത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സയും മരുന്നുകളും ഉറപ്പാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.