
മട്ടാഞ്ചേരി: ശിശുരോഗ വിദഗ്ദ്ധൻ കൊച്ചി പാലസ് റോഡിലെ ഡോ. മേനോൻസ് മാധവ ആയുർവേദിക് ഹോസ്പിറ്റൽ എം.ഡി ഡോ.ജി.കെ. മേനോൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. കർണാടക മെഡിക്കൽ കൗൺസിൽ അംഗം, ലയൺസ് ക്ലബ് നിയുക്ത ഡിസ്ട്രിക്ട് ഗവ ർണർ, ശ്രീകൃഷ്ണജയന്തി ആഘോഷ സമിതി കൊച്ചി താലൂക്ക് അദ്ധ്യക്ഷൻ, കൊച്ചി എൻ.എസ്.എസ് കരയോഗം മുൻ ട്രഷറർ, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഗീതാ ജി. മേനോൻ. മക്കൾ: അക്ഷയ് മേനോൻ, അശ്വതി മേനോൻ.