poothotta

കൊച്ചി: പൂത്തോട്ട ക്ഷേത്രപ്രവേശനം മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച വായനാ വാരാചരണം തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധാംശു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ റേഡിയോയുടെ ഉദ്ഘാടനവും നടന്നു. കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിച്ചു, കുട്ടികളുടെ വിവിധ കലാപരിപാടികൾ വരുന്ന ഒരാഴ്ച സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ അനൂപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അദ്ധ്യാപിക സിന്ധു, സാഹിത്യ വേദി കൺവീനർ അഖിൽ തുടങ്ങിയവർ സംസാരിച്ചു.