
പറവൂർ: നീണ്ടൂർ വലിയവീട്ടിൽ വി.എം. കാസിം (76) നിര്യാതനായി. പറവൂരിലെ ആദ്യകാല മുസ്ലിംലീഗ് നേതാവാണ്. നീണ്ടൂർ - ചിറ്റാറ്റുകര ജുമാമസ്ജിദ് പ്രസിഡന്റ്, വടക്കേക്കര മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാട്ടിശേരിൽ നബീസ. മക്കൾ: ജാസ്മി, വി.കെ. മുഹമ്മദലി ശിഹാബ്, ഷെമിത. മരുമക്കൾ: അബ്ദുല്ല, സുൽഫത്ത്, അൻസാഫ്.