seniar
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ തല ഐഡി കാർഡ് വിതരണം ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് മേഖലാ കമ്മിറ്റി അംഗം ആനിയമ്മ തോമസിന് നല്കി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ മേഖല യോഗവും ഐ.ഡി കാർഡ് വിതരണവും ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. അയ്യപ്പൻ മാസ്റ്റർ അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി എം.ആർ . പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വി.എൻ. ലോചനൻ, ആനിയമ്മ തോമസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവെൻഷനുകൾ ചേരുന്നതിനും മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കുന്നതിനും തീരുമാനമെടുത്തു.