തൃപ്പൂണിത്തുറ: തെക്കൻപറവൂരിൽ കായലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തെക്കൻപറവൂർ കളരിപ്പറമ്പിൽവീട്ടിൽ കെ.പി. ഷാജിയുടെ (69) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറോടെ മത്സ്യത്തൊഴിലാളികളാണ് വൈപ്പിൻ മാലിപ്പുറം ചാപ്പ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ഷാജി മത്സ്യബന്ധനത്തിന് പോയത്. മത്സ്യത്തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്‌സ്, നേവി എന്നിവരുടെ സംഘം തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: മനോഹരി. മകൻ: അജിത്ത് (പാലാരിവട്ടം പൊലീസ് സ്റ്റേഷൻ).