nalanda-schol
നളന്ദ പബ്ലിക് സ്കൂളിൽ നടന്ന വായനാദിനാചരണം

കൊച്ചി: തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ മലയാളം- ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ വായനാദിനാചരണം നടത്തി. പി.എൻ. പണിക്കർ അനുസ്മരണവും വായനാദിന സന്ദേശങ്ങൾ ആലേഖനം ചെയ്ത ബാനറുകൾ, പ്ലക്കാർഡുകൾ എന്നിവയുടെ പ്രദർശനവും നടന്നു. പത്രവായന, കഥാപുസ്തക വായന എന്നിവയും നടത്തി. തുടർന്ന് പുസ്തക പ്രദർശനവും വിനോദ ലൈബ്രറി സന്ദർശനവും നടന്നു.