sivasena
ശിവസേന സ്ഥാപക ദിനാചരണം എറണാകുളം സേന ഭവനിൽ ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശിവസേന സ്ഥാപക ദിനാചരണം എറണാകുളം സേന ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നിർദ്ധന സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്കു. ജില്ലാ സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് കെ. ജി. സന്തോഷ് കുമാർ, വനിതാ സേനാ കോഓർഡിനേറ്റർ സുമിസനൽ, നേതാക്കളായ ശിവറാം പെരുമ്പാവൂർ, മുരളീധരൻ ആലുവ, ജിന്റോ വർക്കി, എം.ബി. സജേഷ്, മുരുകൻ ഞാറയ്ക്കൽ, കെ.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.