ചെല്ലാനം: പഞ്ചായത്തിലെ 11 കിലോമീറ്റർ നീളം വരുന്ന വിജയം കനാലിന്റെ സമഗ്ര സംരക്ഷണവും നീരൊഴുക്ക്, മത്സ്യ സമ്പത്ത്, കൃഷി, ടൂറിസം എന്നീ വികസനങ്ങളും ലക്ഷ്യമാക്കി ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്ന് മേഖലകളിലായി വിജയം കനാൽ സംരക്ഷണ ജാഗ്രത സമിതികൾക്ക് രൂപം നൽകി.
തെക്കൻ പൊഴി മുതൽ പുളിക്കൽ തോട് വരെയുള്ള തെക്കൻ മേഖലയ്ക്കു വേണ്ടി കെ.ജി. ജെർസൺ കൺവീനർ ഡെൻസൺ ഡേവിസ്, എ.ജെ. സോജൻ - ജോയിന്റ് കൺവീനർമാർ, ആൻട്രു ടോമി - ട്രഷറർ എന്നിവരെയും പുളിക്കൽ തോട് മുതൽ ഇരട്ട തോട് വരെയുള്ള മദ്ധ്യമേഖലയ്ക്കു വേണ്ടി കെ.ഡി.ജോൺസൺ - കൺവീനർ, കെ.വി.ഹരിഹരൻ, വി.ജെ. ബാബു - ജോയിന്റ് കൺവീനർമാർ, ആന്റണി ക്ലൈവ് - ട്രഷറർ എന്നിവരെയും ഇരട്ടതോട് മുതൽ കല്ലഞ്ചേരി കായൽ വരെയുള്ള വടക്കൻ മേഖലയ്ക്ക് വേണ്ടി എ.എക്സ്.ആന്റണി - കൺവീനർ, കെ.എസ്.സജു, ജോയി കാക്കത്തറ - ജോയിന്റ് കൺവീനർമാർ, പി.എം.ബെന്നോ - ട്രഷറർ എന്നിവരെയും തിരഞ്ഞെടുത്തു. കേരള ലാൻഡ് ഡവലപ്പ്മെന്റ് കോർപ്പറേഷന് തോട് സംരക്ഷണത്തിന് നൽകുന്ന നിവേദനത്തിന്റെ ഒപ്പുശേഖരണം നടന്നു വരുന്നതായി സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ.എക്സ്. ജൂലപ്പൻ, സെക്രട്ടറി എം.എൻ.രവികുമാർ എന്നിവർ അറിയിച്ചു.