അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തും മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തിയ ലൈസൻസ് മേള പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി വടക്കുംഞ്ചേരി അദ്ധ്യക്ഷനായി. പുതിയ ലൈസൻസ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, ലിക്സൺ ജോർജ്, എ.എൻ. നമീഷ്,​ വി.ആർ പ്രിയദർശൻ, റിജോ തുറവൂർ, വി.ടി. ബാബു, വി.പി. സെബി, ഷിബു കെ. ജോസ്, പി.ആർ. റീബിൻ എന്നിവർ പ്രസംഗിച്ചു.