അങ്കമാലി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന സക്ഷമയുടെ സ്ഥാപക ദിനം ആഘോഷങ്ങൾ അങ്കമാലി കിടങ്ങൂർ അൽഫോസാ സദൻ സ്പെഷ്യൽ സ്കൂളിൽ സി. സുദീപ ഉദ്ഘാടനം ചെയ്തു. സക്ഷമ ആലുവ താലൂക്ക് പ്രസിഡന്റ് പ്രേംനാഥ് പുതിയേടം അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.വി. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ജലജ ടീച്ചർ, കലാഭവൻ ജയൻ,​ എം.ബി. സുധീർ,​ ജിഷ സജീവ്, ഹരി എടത്തല എന്നിവർ പ്രസംഗിച്ചു. സക്ഷമ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ ജില്ലാ സെക്രട്ടറി പി.എ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.