
അങ്കമാലി : ഡി പോൾ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ കേരള നോളഡ്ജ് ഇക്കോണമി മിഷനും ഒസാകാ എടു കെയറും സംയുക്തമായി നടത്തിയ ഉദ്യോഗ് 2024 തൊഴിൽമേള നടന്നു. 97 പ്രമുഖ കമ്പനികൾ പങ്കാളികളായി . ഡിസ്റ്റ് പ്രിൻസിപ്പൽ ഫ. ഡോ. ജോണി ചാക്കോ മംഗലത്ത് ഉദ്ഘാടനം ചെയ്തു. ജില്ല അസിസ്റ്റന്റ് കളക്ടർ അഞ്ജീത് സിംഗ് മുഖ്യാതിഥിയായി. ഒസാക ഗ്രൂപ്പ് ഡയറക്ടർ ഡോ. ബിസ്സി ബോസ്സ്, കേരള നോലെഡ്ജ് ഇക്കോണമി മിഷൻ ഡിസ്ട്രിക്ട് ചാർജ്ടാലന്റ് ക്യൂറേഷൻ എക്സിക്യുട്ടീവ് മുഹമ്മദ് സാദിഖ്, ബാല പി. വിജയരാഘവൻ, ആൻസി ആന്റണി എന്നിവർ പ്രസംഗിച്ചു.