snvhss-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ വായനാദിനാചരണം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ വായനാദിനാചരണം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജറും യൂണിയൻ പ്രസിഡന്റുമായ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ഡെപ്യൂട്ടി മാനേജർ പി.എസ്. ജയരാജ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, പ്രിൻസിപ്പൽ വി. ബിന്ദു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സിന്ധു എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി അവാർഡ് ലഭിച്ച കൈതാരം വിനോദ് ബാബുവിനെ ആദരിച്ചു.

മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ വായദിനാചരണം കവിയത്രി മഞ്ജിമ സതീഷ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, മാർഷൽ ടിറ്റോ, പ്രൊഫ. പി.എം. സുരേഷ്, ഡോ. എ.സി. ബിജു, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി എന്നിവർ സംസാരിച്ചു.

പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ വായനാവരാഘോഷം കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്ര് ടി.ജെ. ദീപ്തി, എൻ.സി. ഹോച്ച്മിൻ, കെ.ആർ. ഷിജി എന്നിവർ സംസാരിച്ചു.

കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ വായനാദിനാചരണം കവിയത്രി പ്രശാന്തി ചൊവ്വര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജീൻ സുധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.സി. അനിൽകുമാർ, നോവലിസ്റ്റ് എസ്. നിഷാന്ത്, ഹെഡ്മിസ്ട്രസ് കെ.പി. മിനി എന്നിവർ സംസാരിച്ചു.

പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ വായനാപക്ഷചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. കെ. ഷീല അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കസുംഷലാൽ മുഖ്യപ്രഭാഷണം നടത്തി.