തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് കൊച്ചിൻ കോർപ്പറേഷൻ മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. സൗമിനി ജെയിൻ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് എം.കെ. രാജൻ, സ്കൂൾ മാനേജർ എം.എൻ. ദിവാകരൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. സനിൽ കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.എസ്.ദർശന നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.