കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളി ഗവ. സ്കൂളിൽ പഞ്ചായത്തിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച ഡൈനിംഗ് ഹാൾ പ്രസിഡന്റ് പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് അദ്ധ്യക്ഷയായി. പി.ടി.എ കമ്മിറ്റി 60000 രൂപ മുടക്കി സ്കൂളിന് വേണ്ടി വാങ്ങിയ സൗണ്ട് സിസ്റ്റം കൈമാറി. നേതൃത്വം നൽകിയ പി.ടി.എ പ്രസിഡന്റ് ഏലിയാസ് താടിക്കാരനെ അനുമോദിച്ചു. ടി.ആർ. മുരളി, ക്രിസ്റ്റി ജോർജ്,​ എം.എം. ഷൈജു, ശ്രുതി സന്തോഷ്, ബിൽസി പി. ബിജു എന്നിവർ സംസാരിച്ചു.