
ആലുവ: യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷം ആലുവ മെട്രോ സ്റ്റേഷന് സമീപം സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പുഴിത്തറ,അബ്ദുൽ റഷീദ്, ഹംസക്കോയ, അബൂബക്കർ സിദ്ദിഖ്, അൽഫിൻ രാജൻ, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാർ, മിവ ജോളി, എൽദോസ് പണപാടാൻ, ജി. മാധവൻകുട്ടി, എം.എ. ഹാരിസ്, അബ്ദുൾ വഹാബ്, എം.എ.കെ. നജീബ്, തരുൺ ജെറോം തുടങ്ങിയവർ നേതൃത്വം വഹിച്ചു.