y
റെയിൽ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന സത്യാഗ്രഹ സമരം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയുടെ പരിസരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ, സതേൺ റെയിൽവേ എന്നിവർ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു മുന്നിൽ നടന്ന സത്യഗ്രഹ സമരം ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. 100 വർഷം മുൻപ് റെയിൽവേ ലൈന് അടിയിലൂടെ സ്ഥാപിച്ച വ്യാസം കുറഞ്ഞ പൈപ്പുകൾ മാറ്റി കലുങ്കുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കുക, വെള്ളക്കെട്ട് പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളെ വാസയോഗ്യമായ വീടുകളിലേക്ക് മാറ്റി പാർപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.കെ.പീതാംബരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, ആന്റണി ജോ വർഗീസ്, രാജി അനിൽ, മുൻ നഗരസഭാ ചെയർമാൻ കെ.കെ. മോഹനൻ, അഡ്വ. എസ്. മധുസൂദനൻ, രാകേഷ് പൈ, പോളി വർഗീസ് എന്നിവർ സംസാരിച്ചു. ഇതേ വിഷയം ഉന്നയിച്ച് ഇന്ന് ചെയ്പേഴ്‌സന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആസ്ഥാനത്തും സത്യഗ്രഹ സമരം സംഘടിപ്പിക്കും.