പെരുമ്പാവൂർ: വായനാദിനത്തോടനുബന്ധിച്ച് ലവ് മൈ ലൈബ്രറി പദ്ധതി പ്രകാരം പതിനഞ്ച് പബ്ലിക് ലൈബ്രറികൾക്ക് അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങൾ ഈയാഴ്ച സമ്മാനിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറികൾക്ക് പുസ്തക റാക്കുകളും അലമാരകളും മൈക്കും ലാപ്ടോപ്പുകളും നൽകുന്ന പദ്ധതിയും നടന്നു വരികയാണ്. നിയോജകമണ്ഡലത്തിലെ എല്ലാ സിലബസുകളിലെയും മികച്ച സ്കൂൾ ലൈബ്രറികൾക്ക് ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലവ് മൈ ലൈബ്രറി അവാർഡുകൾ സമ്മാനിക്കും. സ്കൂൾ ലൈബ്രറികളുടെ പരിമിതികൾ മറികടക്കാനും ഒപ്പം വായനാന്തരീക്ഷം ഒരുക്കാനും അലമാരകളും റാക്കുകളും നൽകുമെന്നും എം.എൽ.എ പറഞ്ഞു.