vega

കൊച്ചി: വേഗ സെറാമിക്സ് ഖത്തറിലെ ദോഹ സൽവ റോഡിൽ ആരംഭിച്ച ആധുനിക ഡിസൈനിലുള്ള പുതിയ ടൈൽസുകളുടെയും സാനിട്ടറി ഉത്പന്നങ്ങളുടെയും പുതിയ ഷോറൂം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വേഗയുടെ സ്‌പോൺസർമാരായ സലേഹ് അബ്ദുള്ള അൽ സുലേത്തി, റാഷിദ് അൽ സുലേത്തി എന്നിവർ സന്നിഹിതരായിരുന്നു. വേഗ ഡയറക്ടർമാരായ രാജ്‌കുമാർ ഉണ്ണി, ഗോപാൽകൃഷ്‌ണൻ പണിക്കർ, സുനിൽകുമാർ, ആന്റോ റോച്ച തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.