arackapady
കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എം.എം. അവറാന്റെ മൂന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോൺഗ്രസ് നേതാവായിരുന്ന എം.എം. അവറാന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ പി.കെ. മുഹമ്മദ് കുഞ്ഞ്, കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, രാജു മാത്താറ, അലി മൊയ്ദീൻ, എൽദോ മോസസ്, എം.പി. ജോർജ്, എം.എം. ഷാജഹാൻ, എം.ബി. ജോയി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, എൻ. ബി. ഹമീദ് എന്നിവർ സംസാരിച്ചു.